Chingarakinnaram
M G Sreekumar
Popularity · Low
YouTube
Searching YouTube...
Lyrics
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലെ
മമ്മം മാമുണ്ടു മിന്നാരം കണ്ടു
മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കൊമ്പനാന ചന്തം കൊണ്ടേ
കൊമ്പുകുഴല് മേളം കൊണ്ടേ
നിറനിറ തിങ്കളായ്
നീയെന്നെ കാണാന് വാ
ഇലക്കുറി ചാന്തും കൊണ്ടേ
തിരുമുടി പൂവും കൊണ്ടേ
ഇളവെയില് നാളം പോല്
നീയെന്നെ പുല്കാന് വാ
കുന്നിക്കുരുക്കുത്തിയായ്
നല്ല മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ്
നല്ല തങ്ക കിനാവൊളിയായ്
മെല്ലെ നല്ലോലത്തളിര്
ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം താലോലം
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുപ്പിവളകൈയ്യാല് മെല്ലെ
കുറുനിര മാടും നേരം
കുനുകുനെ മിന്നിയോ
സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാല് മെല്ലെ
തൂമണി ചില്ലോളത്തില്
തൊടുകുറി ചാർത്തിയോ
മഞ്ഞിൻ മുത്താരം
പാടിത്തുടിച്ചിടുമ്പോള്
മെയ് വാടിത്തളർന്നിടുമ്പോള്
വാരിപ്പുണർന്നിടുമ്പോൾ
ഉള്ളം കോരിത്തരിച്ചിടുമ്പോള്
മേലേ മഞ്ചാടിക്കുരു
കുന്നോരത്തൊരു ചിന്തൂരക്കതിരായ്
ആലോലം താലോലം
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ
പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ
മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലെ
മമ്മം മാമുണ്ടു മിന്നാരം കണ്ടു
മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
രാരിരോ രാരിരോ
മ്മ് മ്മ്