Vennilavin Chirakileri
Popularity · Low
YouTube
Searching YouTube...
Lyrics
വെണ്ണിലാവിന്
ചിറകിലേറി
ഞാനുയരുമ്പോള്
പ്രണയ മുന്തിരി
നീട്ടിയെന്നെ
വിളിച്ചതാരാണ്
ആരുമറിയാതെ,
ആരോരുമറിയാതെ
കവിത പോലെന്നില്,
നിറഞ്ഞതാരാണ്
(വെണ്ണിലാവിന്...)
ഏതോ സ്വപ്നം കാവ്യമായി,
ഏതോ മൗനം രാഗമായ്
കണ്ടു മറന്ന കിനാവിലെ,
വര്ണ മനോഹര ഭാവമേ
വിണ്ണിന് കായലിലെ, കാണാ
തോണിയിലെന്
സ്വപ്ന കൂടേറി ഇന്ന്
വന്നവളാരാണ്
(വെണ്ണിലാവിന്...)
ഇന്നീ രാവും മൂകമായ്,
ഞാനീ വീഥിയില് ഏകനായി
ഇന്നെന് നെഞ്ചിലെ
ഓര്മ്മകള്, കണ്ണീര്
മഴയായി
പെയ്തുപോയി
തീരാ നൊമ്പരമായ്,
നോവിന് മര്മരമായി
സ്നേഹ തേരേറി ദൂരെ
പോയവളാരാണ്
(വെണ്ണിലാവിന്...)