Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Enthinaanu - From "Madhuram"
Hesham Abdul Wahab
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലാതേ
എന്തിനാണ് എന്തിനാണീ ചിരി വെറുതേ
തിരികേ നീ അണയാതേ
കളി വാക്കുകൾ തളിർ ചൂടുമീ
ചെറു നോക്കുകൾ ഇനിയേകുമോ
പ്രിയമോടെയെൻ നിറമായി
നീ വരുമോ വരുമോ
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലാതേ
എന്തിനാണ് എന്തിനാണീ ചിരി വെറുതേ
തിരികേ നീ അണയാതേ
ഒരേ വെയിൽ പരതുകയായ് നാം
പാഴിരുൾ ഏറും ഈ വഴിയേ
കിനാ കടൽ തിരയുകയായ് നാം
നോവല മായാൻ ഈ ഞൊടിയേ
തളരാതെ അകലാതെ
പുലരികൾ വരവായ്
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലാതേ
അഴൽ തൊടും നിമികളിൽ ഒരോ
ഓർമ്മകളായ് നീ എൻ അരികെ
കവിൾ തടങ്ങൾ നനയണ നേരം
ഒളി പകരുന്നു നിൻ മുഖമേ
ഇരുൾ അല്ലേ മറയല്ലേ
തഴുകുമോ ഹൃദയം
എന്തിനാണ് എന്തിനാണീ കഥയിനിയും
മിഴികളിൽ ഇനി നീ ഇല്ലാതേ
എന്തിനാണ് എന്തിനാണീ ചിരി വെറുതേ
തിരികേ നീ അണയാതേ
കളി വാക്കുകൾ തളിർ ചൂടുമീ
ചെറു നോക്കുകൾ ഇനിയേകുമോ
പ്രിയമോടെയെൻ നിറമായി
നീ വരുമോ വരുമോ