Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ayyappa Song - From "Meppadiyan"
Rahul Subrahmanian
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ദൂരെ ദൂരെ ദൂരെ ഉണ്ട് സ്വാമി ഉള്ള മാമല
സങ്കടക്കുരുക്കയിച്ച് ശാന്തിയേകും മാമല
പമ്പയിൽ കുളിച്ച് പാപം മാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാ കടംകഥയ്ക്കൊരുത്തരം തരും മല
വിശ്വദിക്കുകൾക്കു നാഥനായ ദിവ്യരൂപനേ
വിഷ്ണു ശങ്കരേശ പുത്രനായരെന്റെ അയ്യനേ
വൻ പുലിപുലിപ്പുറത്തിരുന്നു പന്തളത്തണഞ്ഞ പോലെ
എന്റെ ചിന്തകൾക്കുമേലുദിക്കണേ ജ്വലിക്കണേ
നാനാദേശങ്ങൾ താണ്ടുന്ന മർത്യസാഗരം
താനെ നെഞ്ചാകെ ആഴുന്നു നിന്റെ പൂമുഖം
ഓരോ കാൽചോടും ആരാധ്യ വന്ദനം
ശ്വാസം പോലും നിൻ കാരുണ്യ നാമമായി
ഒടുവിൽ നാമൊന്നായി സവിധം ചേരുമ്പോൾ
നീയോ ഞാനാകും ആ സത്യം തന്നെ മോക്ഷം
ദൂരെ ദൂരെ ദൂരെ ഉണ്ട് സ്വാമി ഉള്ള മാമല
സങ്കടക്കുരുക്കയിച്ച് ശാന്തിയേകും മാമല
പമ്പയിൽ കുളിച്ച് പാപം മാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാ കടംകഥയ്ക്കൊരുത്തരം തരും മല