Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Omane
Vijay Yesudas • Chinmayi • Rakshita Suresh
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെൻ്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ
എൻ മനമാകും ഈ വെണ്മണലാകെ
നിൻ ചിരിയാമിളവെയിലലയിൽ മിന്നി
ഒരായിരം മലർ ഉതിർന്നു വീണൊരു
നിലാശയ്യയിൽ തരിവളകളുടഞ്ഞില്ലയോ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ
ആദ്യ രാവിൻ ദാഹം ഇന്നും മാറിടാതോർമ്മയിൽ
കാലവർഷം പോലെ പെയ്തു
നീരൊഴുക്കായി മാറി ഞാൻ
ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
കുളിരായിതാ
ഈ മൃദു ഉടലിനെ ചിറകിണ തൊടാൻ
പൊതിയുവാൻ വരൂ
മതിവരുമോ പുഴയിൻ അലയിൽ ചോഴിയായ്
കഴിയുവാൻ കടലിരവുകളിൽ
പിരിയുവാൻ ആവാതെ എൻ അരികിൽ
ഇരിയുമീ ഇതളിൻ അഴകുകളിൽ
പകരുവാൻ ആവാതൊന്നെന്നുള്ളിൽ
ജന്നത്തിൽ ഉള്ളൊരു കസ്തൂരി മുല്ലയിൽ
മൂത്ത കനവുകളെ നിങ്ങൾ
നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബില്
ഇഷ് ക് കാണുന്നുണ്ടോ?
ഇഷ് ക് കാണുന്നുണ്ടോ?
ഊതിയ പിരിശങ്ങൾ ചുറ്റി വളർന്നത്
പൂത്തതിന്നല്ലേ പെണ്ണെ
നൂറായിരം കഥ കൈമാറും പിന്നില്
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
മുത്ത് മിന്നുന്നുണ്ടോ?
വെള്ളിപ്പളുങ്കു തണ്ണീരാറ്റിലൂടെ
തമ്മിൽ പിണഞ്ഞു മീനായ് നീന്തിടാമോ
നിന്നെ കുറിച്ച് പാടും പാട്ടിലെല്ലാം
തുള്ളി തുളുമ്പി മിന്നീ കുഞ്ഞു തുള്ളി
നിന്നുടലാകുമീ പൊൻ പുഴ തന്നിലെ
കനവാകെ ഒരു പുലരി വിരലായ്
ദിടാതെമേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ്
കളിചിരികൾ തീരാതെയായ്
ആറ്റുവഞ്ചി പൂക്കളാകെ
ആടി നിൽക്കും തെന്നലിൽ
ഓടി വന്നു നിൻ സുഗന്ധം
പാരിജാതം പൂത്ത പോൽ
ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തി നീരിലൂടെ