Skip to content

Kallai Kadavathe

M. Jayachandran, P. Jayachandran, & Sujatha Mohan
Popularity · Low

YouTube

Searching YouTube...

Lyrics

കല്ലായി കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ? മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ? വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടീല്ലാ ഖൽബിലെ മൈനയിന്നും ഉറങ്ങിയില്ല മധുമാസ രാവിൻ വെൺചന്ദ്രനായി ഞാൻ അരികത്തു നിന്നിട്ടും കണ്ടില്ലേ? നീ കണ്ടില്ലേ? കല്ലായി കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ? പട്ടു തൂവാലയും വാസനതൈലവും അവൾക്കു നൽകാനായി കരുതീ ഞാൻ പട്ടുറുമാലു വേണ്ടാ അത്തറിൻ മണം വേണ്ടാ നെഞ്ചിലെ ചൂട് മാത്രം മതി ഇവൾക്ക് കടവത്ത് തോണിയിറങ്ങാം കരിവളക്കൈ പിടിക്കാം അതുകണ്ട് ലാവുപോലും കൊതിച്ചോട്ടെ കല്ലായി കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ? മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ? സങ്കല്പജാലകം പാതിതുറന്നിനി പാതിരാമയക്കം മറന്നിരിക്കാം തലചായ്ക്കുവാനായി നിനക്കെന്നുമെന്റെ കരളിന്റെ മണിയറ തുറന്നു തരാം ഇനിയെന്തു വേണം എനിക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ കല്ലായി കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ? മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ? വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടീല്ലാ ഖൽബിലേ മൈനയിന്നും ഉറങ്ങിയില്ല മധുമാസ രാവിൻ വെൺചന്ദ്രനായി ഞാൻ അരികത്തു നിന്നിട്ടും കണ്ടില്ലേ? നീ കണ്ടില്ലേ?