Appukutta Thoppikkara
Popularity · Low
YouTube
Searching YouTube...
Lyrics
അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം
മകരമാസത്തീ വേലി കെട്ടിട്ടപ്പോ കല്യാണം
ഒന്നാംവട്ടം കണ്ടപ്പം പെണ്ണിന് കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിന് മിണ്ടാട്ടം
കുനു കുങ്കുമ കുയിലായ്
കുണു കുണിങ്ങി വന്നാട്ടെ
കണ്ണാടിപ്പൂo ചിന്തൂരം കവർന്നെടുത്തോട്ടെ
ഞാൻ കവർന്നെടുത്തോട്ടെ
ഒന്നാംവട്ടം കണ്ടപ്പം ചെക്കന് ചിങ്കാരം
രണ്ടാംവട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാർഗഴി കുളിരായ്
മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ
കൊന്നരി കൊന്നരി കോനാരി
കട്ടി നക്കിനി നാചീരേ
ഇല്ലി നക്കിനി നാച്ചികട്ടൊരെ
കുന്നിമണി കൂടുകെട്ടി
കന്നിവെയിൽ പന്തലിട്ട്
പുലരാറായോ പൊൻധനുമാസം
അന്തിമുകിൽ ചാന്തണിഞ്ഞും
അല്ലിവെയിൽ കമ്മലിട്ട്
അഴകായ് നിന്ന് ചെമ്മുകിൽമാനം
വൃശ്ചികരാവിൻ പച്ചിലകൂട്ടിൽ
അന്തിയുറങ്ങാൻ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ
കിക്കിളിക്കൂട്ടാൻ വാ
നീ വരൂ മലർ ചന്ദനക്കുറി
ചില്ലുനിലാവായ് ചില്ലുനിലാവായ്
ഒന്നാംവട്ടം കണ്ടപ്പം ചെക്കന് ചിങ്കാരം
രണ്ടാംവട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാർഗഴി കുളിരായ്
മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ
മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ
മഴവിൽ കാവിൽ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും
മംഗളങ്ങൾ നേർന്നൊഴിഞ്ഞും
മനസ്സിന് കൂട്ടിൽ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞുകിനാവിൻ
കുമ്പിളിലെന്താണ്
വെള്ളിനിലാവിൽ മിന്നിമിനുങ്ങും
മുന്തിരിചിന്താണ്
താമരമണിതാലവുമായ് കാത്തുനിൽക്കാം ഞാൻ
കാത്തുനിൽക്കാം ഞാൻ
ഒന്നാംവട്ടം കണ്ടപ്പം ചെക്കന് ചിങ്കാരം
രണ്ടാംവട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
കുനു കുങ്കുമ കുയിലായ്
കുണു കുണിങ്ങി വന്നാട്ടെ
കണ്ണാടിപ്പൂo ചിന്തൂരം കവർന്നെടുത്തോട്ടെ
ഞാൻ കവർന്നെടുത്തോട്ടെ