Poomkattinodum
KJ Yesudas • S Janaki
Popularity · Low
YouTube
Searching YouTube...
Lyrics
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായ് അലസമലസമായ് അരികിലൊഴുകി ഞാൻ
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിൻ്റെതാക്കി നീയും
പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ് മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിൻ്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായ് അലസമലസമായ് അരികിലൊഴുകി ഞാൻ
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ