Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Arikil Ini Njaan Varaam (From "Adam Joan")
Prithviraj Sukumaran
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മെഴുകുതിരികൾ ഉരുകിയുരുകി
അകമെയുതിരും നോവിൽ
നഗരവഴിയിൽ പകലുകളിലും
ഇരുളു കലരും നാളിൽ
ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെവിടെ നീ
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം...
ചിറകുമിനി ഞാൻ, ഏകിടാം
സമയനദിതൻ തിരയിലൊരുനാൾ
തിരികെയൊഴുകാമെങ്കിൽ
പഴയ നിമിഷം, ഇനിയുമതുപോൽ
നുകരുവതിനായെങ്കിൽ...
കരതളിരിലെന്തരുളും, പകരമായ് ഞാൻ
അരികെയിനിയൊന്നു വരുമോ... നീ...
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു, ഞാൻ
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ, ഏകിടാം
പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ
മുറിവുകളിലെന്നെ തലോടുവാൻ
അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ്
തളരുമൊരു നേരം ചൂടി ഞാൻ...
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ...
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ... ഏകിടാം...