Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Sivamallipoove
Ilaiyaraaja
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തെ മൗനം
കണിമാവിൻ കൊമ്പിൻ മേലെ
കണിമാവിൻ കൊമ്പിൻ മേലെ
കുടയോളം തിങ്കൾ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥൻ പാടും നേരമായ്
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തെ മൗനം
നന നന നന നന
സ്വപ്നമെൻ മിഴികളിൽ തിരഞൊറിഞ്ഞു
സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി
ഹോ വീണുറങ്ങി
പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ
പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ
പെയ്തലിഞ്ഞു
പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു
കാളിന്ദി നദിയിൽ ഞാൻ
രാധയായ് നീരാടി
എൻ ദേവന്നെന്തിനിനിയും
പരിഭവം ചൊല്ലു നീ
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തെ മൗനം
നാനനാനാ നാനാനനാ
നാന നാ നാനാനാ
മംഗലം പാലയിൽ കുയിലുറങ്ങീ
മല്ലികാബാണനെൻ മെയ് പുണർന്നു
ഹോ മെയ് പുണർന്നു
ചാമരം വീശിയെൻ കൈകുഴഞ്ഞു
ചന്ദനം തളികയിൽ വീണുറഞ്ഞു
ഹോ വീണുറഞ്ഞു
പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം
കാർകൂന്തൽ ചീകും കാറ്റുചോല തോഴി
എൻ നാഥൻ എന്തിനിയും
മനമിതിൽ പരിഭവം
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തെ മൗനം
കണിമാവിൻ കൊമ്പിൻ മേലെ
കുടയോളം തിങ്കൾ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥൻ പാടും നേരമായ്
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തെ മൗനം