Skip to content

Veena Poove

Popularity · Low

YouTube

Searching YouTube...

Lyrics

വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വിശ്വദർശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്രമല്ലേ നീ വീണപൂവേ... വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ വിരൽതൊട്ടുണർത്തിയ ഭാവനകൾ കവിഭാവനകൾ നിന്നെ കാമുകിമാരുടെ ചുണ്ടിലെ നിശീഥകുമുദമാക്കി - കവികൾ മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ മല്ലീശരമാക്കി - മല്ലീശരമാക്കി വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വീണപൂവേ... വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോൾ വിരഹമുണർത്തിയ വേദനകൾ നിൻ വേദനകൾ വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി - ആശാൻ വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ വാടാമലരാക്കീ - വാടാമലരാക്കീ വീണപൂവേ കുമാരനാശാന്റെ വീണപൂവേ - വീണപൂവേ വീണപൂവേ - വീണപൂവേ...