Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kanikaanum Neram
K. S. Chithra
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണി കാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തീ
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
കണി കാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തീ
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
മലർമാതിൻ കാന്തൻ വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
കിലുച്ചിലെ നെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണി കാണാൻ
മലർമാതിൻ കാന്തൻ വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
കിലുച്ചിലെ നെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണി കാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേയ്ച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണൻ
അടുത്തു വാ ഉണ്ണി കണി കാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേയ്ച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണൻ
അടുത്തു വാ ഉണ്ണി കണി കാണാൻ
ബാല സ്ത്രീകടെ തുകിലും വാരികൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീല കാർവർണ്ണാ കണി കാണാൻ
എതിരേ ഗോവിന്ദൻ അരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും പാൽ
മന്ദസ്മിതവും തൂകി വാ കണി കാണാൻ
കണി കാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തീ
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ