Skip to content

Chembaikku Nadam

Popularity · Low

YouTube

Searching YouTube...

Lyrics

ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ പാഞ്ചജന്യം കൊടുത്തവനേ നിൻ്റെ ഏകാദശി പുലരിയില്‍ ഗുരുവായൂര്‍ സംഗീത പാല്‍ക്കടലല്ലോ എന്നും സംഗീത പാല്‍ക്കടലല്ലോ ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ ഒരു കണ്ഠമിടരുമ്പോൾ ആയിരം കണ്ഠത്തില്‍ സരിഗമ കൊള്ളുത്തും പരംപൊരുളേ ഒരു കണ്ഠമിടരുമ്പോൾ ആയിരം കണ്ഠത്തില്‍ സരിഗമ കൊള്ളുത്തും പരംപൊരുളേ ആദി മധ്യാന്തങ്ങള്‍ മൂന്ന് സ്വരങ്ങളാല്‍ അളന്നവനേ ഈ സ്വരങ്ങള്‍ സ സരിസ നിധനി നിനിസരി ധമധ ധ ധനിധ മഗമ ഗമധനിധ മധനിസനി ധനിസരിസ നിസരിഗരി സരിഗമഗ രിഗരി സനിധ നിസനി ധനിധ മധമ ഗമ ധനി ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാ പുഷ്പങ്ങള്‍ സ്വീകരിച്ചാലും ഹരേ കൃഷ്ണ ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ കളഭ ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍ കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ കളഭ ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍ കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ ആയുര്‍ആരോഗ്യ സൗഖ്യം പകരും വിഷ്ണോ നാരായണ ഹരേ നാരായണ ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ ഗുരുപവനേശ്വര നാരായണ ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ പാഞ്ചജന്യം കൊടുത്തവനേ നിൻ്റെ ഏകാദശി പുലരിയില്‍ ഗുരുവായൂര്‍ സംഗീത പാല്‍ക്കടലല്ലോ എന്നും സംഗീത പാല്‍ക്കടലല്ലോ ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ തൻ്റെ ശംഖം കൊടുത്തവനേ