Skip to content

Karineelakkannazhaki

K S Chithra
Popularity · Low

YouTube

Searching YouTube...

Lyrics

കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീര്ക്കനകച്ചിലമ്പു ചിലമ്പി രാജരഥങ്ങള് ഊര്വലം പോകും മാമഥുരാപുരി നീളെത്തിരഞ്ഞു ചെന്തമിഴ്കോവലനെ പാവം കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീര്ക്കനകച്ചിലമ്പു ചിലമ്പി ആഡംബരങ്ങളില് അന്തഃപുരങ്ങള് അവളുടെ തേങ്ങല് കേള്ക്കാതെ മയങ്ങി തമിഴകം തളര്ന്നുറങ്ങി... തെരുവില് കേട്ടൊരു പാഴ്കഥയായി രക്തത്തില് മുങ്ങിയ രാജനീതിയായി ചിലപ്പതികാരത്തിന് കരള്ത്തുടികള് കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീര്ക്കനകച്ചിലമ്പു ചിലമ്പി ഇത്തിരിപ്പെണ്ണിന് പൂത്തിരിക്കയ്യിലെ നക്ഷത്രരാവിന് തീപ്പന്തമാളി പട്ടണങ്ങള് പട്ടടയായി... ആ മാറില്നിന്നും ചിന്നിയ നൊമ്പരം തിരുവഞ്ചിനാടിന് തിലകമായ് മാറി മംഗലം സ്വര്ഗ്ഗത്തില് നിറമഴയായ് കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീര്ക്കനകച്ചിലമ്പു ചിലമ്പി രാജരഥങ്ങള് ഊര്വലം പോകും മാമഥുരാപുരി നീളെത്തിരഞ്ഞു ചെന്തമിഴ്കോവലനെ പാവം കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീര്ക്കനകച്ചിലമ്പു ചിലമ്പി