Skip to content

Vaakapoo Maram

A.T. Ummer, K.J. Yesudas
Popularity · Low

YouTube

Searching YouTube...

Lyrics

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ