Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kunnimani Cheppu
K.S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ

ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി
പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ
ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി
പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ
ആവണിതൻ തേരിൽ നീവരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ?
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
ഓരിതൾപ്പൂപോലെ നേർത്തു നേർത്തു പോവതെന്തേ?

എങ്കിലും നീ വീണ്ടും പൊൻ കുടമായ് നാളെ
മുഴുതിങ്കളാകും നാളെ