Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ente Ellam Ellam Alle
Sujatha
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
എന്റെ എല്ലാം എല്ലാം അല്ലേ?
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ?(അയ്യോ)
നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ, ഞാനല്ലേ?(ദേ, അച്ഛൻ കേൾക്കും)
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ,(ങേ) എനിക്കല്ലേ?
(അയ്യടാ,ഏയ് വിട്, ഏയ് പോടാ)
എന്റെ എല്ലാം എല്ലാം അല്ലേ?
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ?(അയ്യോ പതുക്കെ)
നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ, ഞാനല്ലേ?
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ, എനിക്കല്ലേ?
കിലുങ്ങാ കിങ്ങിണിച്ചെപ്പേ, ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാൻ എന്താണ്, എന്താണ്? ഹോയ്-ഹോയ്-ഹോയ്-ഹോയ്
മിനുങ്ങാൻ എന്താണ്, എന്താണ്, എന്താണ്?
മയങ്ങാൻ എന്താണ്, എന്താണ്, എന്താണ്?
എന്റെ എല്ലാം, എല്ലാം അല്ലേ?
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ?
നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ, ഞാനല്ലേ?
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ, എനിക്കല്ലേ?
മിന്നാമിന്നും തുലാമിന്നൽ മിന്നാരം ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പം വീശിത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം
നിന്നോടു മിണ്ടില്ല ഞാൻ, നിന്നോടു കൂട്ടില്ല ഞാൻ
നിന്നോടു മിണ്ടില്ല ഞാൻ, നിന്നോടു കൂട്ടില്ല ഞാൻ
കരളിലെ കള്ളൻ നീയല്ലേ?
പിണങ്ങാൻ എന്താണ്, എന്താണ്, എന്താണ്?
മയങ്ങാൻ എന്താണ്, എന്താണ്, എന്താണ്?
എന്റെ എല്ലാം, എല്ലാം അല്ലേ?
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ?
നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ, ഞാനല്ലേ?
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ, എനിക്കല്ലേ?
ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം
കാണാകോണിൽ കത്താൻ നിൽക്കും കാർത്തികതാരം വാരാം
കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
കനവിലെ കള്ളൻ ഞാനല്ലേ?