Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Pinneyum Pinneyum
K. J. Yesudas
,
Vidyasagar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം
പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം
അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ
അലസമായ് കൈവിരൽ ചേർത്തതാവാം
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ
തെളിനിഴല്ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ, ആരോ, ആരോ
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം
കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
കുസൃതിയാൽ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊൻ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ, ആരോ, ആരോ