Ee Koottil
Popularity · Low
YouTube
Searching YouTube...
Lyrics
ഈ കൂട്ടിൽ, ആരാരും കാണാതെ
ഈ പൊൻതൂവൽ ചേലൊന്നും ചോരാതെ
ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം
ജീവൻ്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ ആരാരോടും
ഓഹോഹോ ഓഹോഹോ ഓഹോഹോഹോഹോ
ഓഹോഹോ ഓഹോഹോ ഓഹോഹോഹോഹോ
നീ വാനം നാൻ മഴൈ
നീ വാനം നാൻ മഴൈ
ഏതു കനിവാൽ നിൻ്റെ വരവായ് നീ അണഞ്ഞൂ
നൂറു കനവാൽ എൻ്റെ ഹൃദയം നീ പൊതിഞ്ഞൂ
ഈ കൂട്ടിൽ, ആരാരും കാണാതെ
ഈ പൊൻതൂവൽ ചേലൊന്നും ചോരാതെ
നീ കാതൽ നാൻ മനം
നീ കാതൽ നാൻ മനം
എൻ്റെ കണിയായ് നിൻ്റെ മുഖമെൻ ചാരെ വേണം
എൻ്റെ വഴിയിൽ, നിൻ്റെ ഹൃദയം കൂട്ടു വേണം
ഈ കൂട്ടിൽ, ആരാരും കാണാതെ
ഈ പൊൻതൂവൽ, ചെലൊന്നും ചോരാതെ
ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം
ജീവൻ്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ ആരാരോടും