Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thoo Manjin
K. S. Chitra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോളം സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാരാഗവും, തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ?
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
പൂത്തുനിന്ന കടമ്പിലെ, പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമപ്പന്തലിൽ വീണുപോയെന്നോ?
മധുരമില്ലാതെ, നെയ് തിരി നാളമില്ലാതെ
സ്വർണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീ എന്നേകനായ് എന്തിനെൻ മുന്നിൽ വന്നു?
പനിനീർമണം തൂവൂമെൻ തിങ്കളേ
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
കണ്ടുവന്ന കിനാവിലെ, കുങ്കുമപ്പൂമൊട്ടുകൾ
തോരാഞ്ഞി പൂവിരൽ തൊട്ടുപോയെനോ?
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണമീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാൻ എന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ?
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോളം സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാരാഗവും, തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ?
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോളം സാന്ത്വനമായി ആലോലം കാറ്റ്