Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kannum Nattu
Vidyadharan Master
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ണുനട്ടു കാത്തിരുന്നിട്ടും, കണ്ണുനട്ടു കാത്തിരുന്നിട്ടും
കണ്ണുനട്ടു കാത്തിരുന്നിട്ടും, എൻ്റെ
കരളിൻ്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും, എൻ്റെ
കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ കൊയ്തെടുത്തതാരാണ്
കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു
കണ്ണുനട്ടു കാത്തിരുന്നിട്ടും, എൻ്റെ
കരളിൻ്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ കട്ടെടുത്തതാരാണ്
കിളിച്ചുണ്ടന്മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചൂ
നീയതു കാണാതെ കാറ്റിൻ്റെ മറവിലൂടക്കരയ്ക്കെങ്ങോ
തുഴഞ്ഞു പോയീ
കടവത്തു ഞാൻ മാത്രമായീ
കണ്ണുനട്ടു കാത്തിരുന്നിട്ടും, എൻ്റെ
കരളിൻ്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും, എൻ്റെ
കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്