Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Minnal Kaivala Chaarthi
Ouseppachan
,
Sujatha
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
അക്കരെ ഇക്കരെ അല്ലിക്കാട്ടിൽ
ചക്കര മാമ്പഴമുണ്ടോ കാറ്റേ
ചിത്തിര വള്ളിയിൽ ഊഞ്ഞാൽ ഉണ്ടോ
കിക്കിളി കൂട്ടണ പീലികൾ ഉണ്ടോ
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാളത്തോണിയേറി പോകാൻ വാ
ചെമ്മാനത്തുണ്ടേ ഞങ്ങൾക്കമ്മാനക്കാവ്
അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂവീട്
ആതിരത്താഴിക കളിവീട്
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാളത്തോണിയേറി പോകാൻ വാ
അടുത്തിങ്ങു വന്നാൽ വിട ചൊല്ലിപ്പോവല്ലേ
അകന്നു നീ എങ്ങോ ദൂരേ പോവല്ലേ (പോവല്ലേ)
പരിഭവം കൊണ്ടു നിൻ കടമിഴികൾ നനയല്ലേ
ഒരു വാക്കും മിണ്ടാതെങ്ങോ മറയല്ലേ (മായല്ലേ)
കൂട്ടിനു കന്നി നിലാവുണ്ടേ
(നിലാവുണ്ടേ, നിലാവുണ്ടേ)
കരിമഷിയിട്ട കിനാവുണ്ടേ
(കിനാവുണ്ടേ, കിനാവുണ്ടേ)
കാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയിൽ
പൂക്കണ ചന്ദന മാമലയിൽ
ചന്ദനം പൂക്കണ മാമലയിൽ
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാളത്തോണിയേറി പോകാൻ വാ
പടിപ്പൊന്നു വാതിൽ പടിയേറി പോരുമ്പോൾ
എനിക്കെന്തു നൽകും നീയെൻ കൂട്ടാളി (കൂട്ടാളി)
ഇലത്തുമ്പിലായിരം കറി വെച്ചു വിളമ്പാം ഞാൻ
കെറുവിച്ചു കടന്നേക്കല്ലേ വീട്ടാളി (വീട്ടാളി)
പുലരിത്തുമ്പ ചോറുണ്ടേ
(ചോറുണ്ടേ, ചുടുചോറുണ്ടേ)
അന്തിചോപ്പിൻ ചാറുണ്ടേ
(ചാറുണ്ടേ, ചെഞ്ചാറുണ്ടേ)
കൽക്കണ്ടക്കുന്നുണ്ടേ ചെമ്പകമാളികയിൽ
ഞങ്ങടെ ചെമ്പകമാളികയിൽ
(ചെമ്പകം പൂക്കണ മാളികയിൽ)
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാളത്തോണിയേറി പോകാൻ വാ
ചെമ്മാനത്തുണ്ടേ ഞങ്ങൾക്കമ്മാനക്കാവ്
അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂവീട്
ആതിരത്താഴിക കളിവീട്
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാളത്തോണിയേറി പോകാൻ വാ