Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aalilathali
P. Jayachandran
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ആലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായി അരികേ...
മാനത്തായി മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായി മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ...
ആലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായി അരികേ...
മേലെ മാളികയിലൽ നിന്നും രഥമേറി വന്ന മണിമാരൻ
മണവാട്ടിയായ വരമഞ്ചുളാങ്കിയുടെ സ്വന്തമായ നിമിഷം...
മേലെ മാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ
മണവാട്ടിയായ വരമഞ്ചുളാങ്കിയുടെ സ്വന്തമായ നിമിഷം...
വരവേൽക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ...
വരവേൽക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ...
സുരഭിലമായോരു മണിയറ മെനയൂ മധുപന മാനസമേ
ആലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയില് നാണമോലും ആമ്പലോ വധുവായി അരികേ...
ചന്ദനക്കുറിയണിഞ്ഞും
നറുകുങ്കുമത്തിലകമോടെ
കനകാങ്കുലീയമണിയുന്ന ദേവസഖി ദേവിലോല നീയേ...
ചന്ദനക്കുറിയണിഞ്ഞും
നറുകുങ്കുമത്തിലകമോടെ
കനകാങ്കുലീയമണിയുന്ന ദേവസഖി ദേവിലോല നീയേ...
ഇതളണിയുന്നല്ലോ
കുമുദിനിയുടെ കനവു നിലാവൊളിയിൽ
ഇതളണിയുന്നല്ലോ
കുമുദിനിയുടെ കനവു നിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരൂ കുറുമൊഴി മുല്ലകളേ
ആലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികേ...
മാനത്തായി മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായി
മുകിലകലെ മറയുമൊരുയാമത്തിൽ
അനുരാഗമലിയുമൊരു
മാം.ഗല്യം രാവിൽ...
ആലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായി അരികേ...