Skip to content

Malarkkili

Madhu Balakrishnan & Dr.Fahad
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

മലർക്കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനി ഒരിക്കലും പിരിയില്ല ഞങ്ങൾ ചെറുമണി കനവു കൊണ്ടൊരു തുള്ളി വെളിച്ചം കൊണ്ടിവളുടെ കരൾ കൂട്ടിനുള്ളിൽ ഞങ്ങൾ ആയിരം ഊഞ്ഞാല് തീർക്കും മലർക്കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനി ഒരിക്കലും പിരിയില്ല ഞങ്ങൾ ചോലപ്പൊന്മാനെ നീല പൊന്മാനെ ഞങ്ങളോട് കൂടെ കൂടില്ലേ? ചോലപ്പൊന്മാനെ നീല പൊന്മാനെ ഞങ്ങളോട് കൂടെ കൂടില്ലേ? ഓ പാട്ടിന്റെ താഴ് വാരം പൂക്കുന്നു നിങ്ങൾക്കായ് ഓ പുണരുന്നു കരയും കടലും മുത്തുന്നു മുളയും കാറ്റും വിടരുന്നു പൂവിന്നുള്ളം കുളിരുന്നു മനസ്സും മനസ്സും മെല്ലേ മെല്ലേ ഓ... മലർക്കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനി ഒരിക്കലും പിരിയില്ല ഞങ്ങൾ കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക് കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക് ഓ ഉൽകളം നോവുമ്പോൾ, ഉൾക്കിളി പാടുമ്പോൾ ഓ ആ ഗാനം സ്വരമായ് മാറും സ്വരമെല്ലാം നിറമായ് മാറും നിറമെല്ലാം ചിറകായ് മാറും ചിറകിൽ നാം ഉയരം തേടും എന്നും എന്നും ഓ... മലർക്കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനി ഒരിക്കലും പിരിയില്ല ഞങ്ങൾ ചെറുമണി കനവു കൊണ്ടൊരു തുള്ളി വെളിച്ചം കൊണ്ടിവളുടെ കരൾ കൂട്ടിനുള്ളിൽ ഞങ്ങൾ ആയിരം ഊഞ്ഞാല് തീർക്കും മലർക്കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനി ഒരിക്കലും പിരിയില്ല ഞങ്ങൾ