Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Penne - From "2 States"
Jakes Bejoy feat. Karthik
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മാനിൻ മിഴിയുള്ള
നാടൻ ചിരിയുള്ള
ലാവിന്നഴകിവളാരെന്നറിയില്ല
പാറി വന്നീ വഴിയേ
കണ്ണാടി നദിയരികെ
മേഘച്ചെരുവിലെ
മിന്നൽ വളച്ചു ഞാൻ
ഉള്ളിലൊരുക്കിയ തോണിയിറക്കീടും
മോഹിച്ച രാവിന്നോളത്തിലെങ്ങോ
പാടിത്തുടങ്ങീടും
നീയെന്നുയിരിലെ
തീയൊന്നറിയില്ലേ
നേരം തിരയാതെ
പെയ്തിടുകില്ലേ
കാടറിയാതെയും കാറ്ററിയാതെയും
രാമഴ തേന്മഴയായ്
വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായി നീ
അലസയായ് പെണ്ണേ
പെണ്ണേ, ഒാ
ഓ
നീയാവും താഴ്വാരം
ഞാനേതോ വാർമേഘം
മേലാകെ മൂടുന്നോ
രാനേരം തീരോളം
നിൻ മിഴിയെന്നൊരു വെൺ നദിയിൽ
മഞ്ഞല മിന്നുകയോ
പൂവിതളായതിൽ നിന്നിനിയെൻ
കാമന നീന്തുകയോ
ഹൃദയമന്ത്രമൊഴുകി മെല്ലെ
വെറുമൊരു തിരയായി
നീയെന്നുയിരിലെ
തീയൊന്നറിയില്ലേ
നേരം തിരയാതെ
പെയ്തിടുകില്ലേ
കാടറിയാതെയും കാറ്ററിയാതെയും
വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായി നീ
അലസയായി പെണ്ണേ
പെണ്ണേ, ഓ