Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
En Sarga Soundharyame
Sabinz Recital/Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പൊൻ താരകൾ പൂവിടും
ഈ വസന്ത രാവിൽ
ചെന്താർമിഴീ... കണ്ടു ഞാൻ
നിന്നെ ആദ്യമായി
അനുരാഗിണീ നിന്റെയീ
രമ്യ ഭാവങ്ങളിൽ
ഏതോ കിനാവെന്ന പോൽ
ഞാനലിഞ്ഞു നിന്നു
നീ ഏതു രാഗം എൻ മനസ്സിൻ
വീണയിൽ തിരഞ്ഞു
ഇന്നെന്റെയുള്ളിൽ കൗതുകങ്ങൾ
പ്രണയഗീതമായി
അരികത്തു നീ വന്നാലെന്നിൽ
പ്രണയത്തിൻ പൂക്കാലമായ്
പ്രിയതേ നീയെൻ അനുരാഗ സംഗീതം
എൻ ജീവന്റെ പാതി നീ
തൂമഞ്ഞുപെയ്യും രാവിൽ
പൂങ്കാറ്റു വീശും വഴിയിൽ
എൻ ചാരെ നിൽക്കും ചാരുതെ
നിന്നെ പുണരാൻ കൊതിച്ചു മൂകമായ്
എൻ ഉയിരിൻ ഉയിരേ
നീയെൻ നിഴലായ് മാറിയോ
എൻ കനവിൽ നീയോ
നിറമണിയും മായാജാലമായ്
എൻ പ്രിയതേ
Ooo Ooo Ooo
പുലരാൻ തുടങ്ങും നേരം
ആരാരുമറിയാതെ നിൻ
കവിളിൽ തലോടും തെന്നലെ
എന്നിൽ പൂമണം തൂവി നീയും
എൻ അഴകിൽ അഴകേ
നിൻ സ്നേഹം മഴയായ് പെയ്തുവോ
എൻ ശ്വാസം നീയേ
ജീവാംശം നീയേ കണ്മണി
എൻ പ്രിയതേ
പൊൻ താരകൾ പൂവിടും
ഈ വസന്ത രാവിൽ
ചെന്താർമിഴീ... കണ്ടു ഞാൻ
നിന്നെ ആദ്യമായി
അനുരാഗിണീ നിന്റെയീ
രമ്യ ഭാവങ്ങളിൽ
ഏതോ കിനാവെന്ന പോൽ
ഞാനലിഞ്ഞു നിന്നു
നീ ഏതു രാഗം എൻ മനസ്സിൻ
വീണയിൽ തിരഞ്ഞു
ഇന്നെന്റെയുള്ളിൽ കൗതുകങ്ങൾ
പ്രണയഗീതമായി
അരികത്തു നീ വന്നാലെന്നിൽ
പ്രണയത്തിൻ പൂക്കാലമായ്
പ്രിയതേ നീയെൻ അനുരാഗ സംഗീതം
എൻ ജീവന്റെ പാതി നീ
Ooo Ooo Ooo