Thathamma Pennu
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര് മന്താരാക്കാറ്റ്
മംഗല്യക്കയ്യിൽ സിന്ദൂര കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മണിത്താരകമേ ഒന്നു താഴെവരു
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമയ്ക്ക്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര് മന്താരാക്കാറ്റ്
മംഗല്യക്കയ്യിൽ സിന്ദൂര കൂട്
നിറത്തിങ്കൾ വരും നിഴൽപായ് വിരിക്കും
ഞാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴു വർണങ്ങൾ ചേരുമ്പോൾ
എന്മുന്നിൽ നീയായിതീരുമ്പോൾ
നീയാകെ മൂടുന്നതാരോ ആരോ
തത്തമ്മ പേര് താഴമ്പൂ വീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര് മന്താരാക്കാറ്റ്
മംഗല്യക്കയ്യിൽ സിന്ദൂര കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ...