Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kunjurangum - Female vocals
K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ

ഇത്തിരിപ്പൂവേ വാ, പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരുകൊഞ്ചലായ് വാ
ഇത്തിരിപ്പൂവേ വാ, പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരുകൊഞ്ചലായ് വാ
കൺ നിറയെ പൂമൂടും ഉണ്ണിപ്പൂങ്കിനാവോ?
കൺ നിറയെ പൂമൂടും ഉണ്ണിപ്പൂങ്കിനാവോ?
ചുണ്ടിലിന്നീ പുഞ്ചിരിപൂവായ് ഓ
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ?
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ?
കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്നമലർക്കണിയോ?

എൻ മനസ്സിൽ പെയ്ത നിലാവോ ഓ