Skip to content

Vidhi

Gabri
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ഞാനൊരു തിരുത്തൽവാദി വിധിയെ തകിടം മറിക്കാൻ വന്നൊരുവൻ എനിക്ക് തിടുക്കമായ് വിജയം ഉറപ്പിച്ച് ഒരുക്കി വെച്ചിടുവാൻ തന്നുടെ കരുത്ത് മുഴുവൻ അവസരത്തിനായ് കാത്തു വെച്ചൊരുവൻ തന്നിൽ ഉറങ്ങി കിടക്കും കൊടിയ മൃഗത്തെ തുറന്നു വിട്ടൊരുവൻ എവിടെ പോണ് നീ അവിടെ ഇരിക്ക് മുഴുവനും പറയട്ടെ ഉള്ളിലെ കഥന കഥകൾ കതക് തുറന്ന കിതപ്പ് അവരറിയട്ടെ മനസ്സ് മറച്ച മറവിൽ ഒളിച്ചതും മതി പദവികൾ തിരയട്ടെ ഇന്നലെ കടിച്ച് തുപ്പി വിട്ട ഇറച്ചിയിൽ പിടി വലിച്ചവർ അറിയട്ടെ ഹാ ചിറക് ഒടിഞ്ഞൊരു പറവ എങ്കിലും എഴഞ്ഞ് എഴഞ്ഞ് വരവാ ഞാൻ ശിഖരം ഒഴിഞ്ഞ മരമാ അത് ശിഥിലമാ എൻ്റെ കനവാ പല കടമ്പകളൊക്കെ കടന്നു വന്നിപ്പ കടക്കത്തില്ല ഒക്കെ ഒഴിവാ അതി ചടുലമായ എൻ്റെ വചനങ്ങളൊക്കെ വലിച്ചെഴുതുവാൻ കൊതിയാ നീയൊക്കെ വേണേ കേക്ക് നിർബന്ധം ഇല്ല താഴെ നോക്ക് ദുര്‍ഗന്ധമല്ല താനെ പോക്ക് വിലയിരുത്തുവാൻ ഒരുത്തനും ഇന്ന് അർഹത ഇല്ല വേണേ കേക്ക് നിർബന്ധം ഇല്ല താഴെ നോക്ക് ദുര്‍ഗന്ധമല്ല താനെ പോക്ക് വിലയിരുത്തുവാൻ ഒരുത്തനും ഇന്ന് അർഹത ഇല്ല ഇതൊരു തീകളിയാണ് എന്നു അറിയാം എങ്കിലും തീമഴയിൽ നനയില്ലെടാ(ഇല്ലെടാ) വാക്കുളി കൊണ്ട് മുറിയും എങ്കിലും വീതുളി കൊണ്ട് മുറിയില്ലെടാ(ഇല്ലെടാ) തീകളിയാണ് എന്നു അറിയാം എങ്കിലും തീമഴയിൽ നനയില്ലെടാ(ഇല്ലെടാ) വാക്കുളി കൊണ്ട് മുറിയും എങ്കിലും വീതുളി കൊണ്ട്മുറിയില്ലെടാ (മുറെടാ) തടുക്കാം തടുക്കാം പക്ഷേ എന്നെ പിടിച്ച് നിർത്തുവാൻ പറ്റത്തില്ല അടയ്ക്കാം ഒടയ്ക്കാം ഒരിക്കലും അടിച്ചമര്‍ത്തുവാൻ ഒക്കത്തില്ല മെരുക്കാൻ ശ്രമിച്ചാൽ ഇടച്ചിലാ പിടിച്ചാൽ എന്നെ കിട്ടത്തില്ല പണച്ചാക്കുകൾ നിറച്ചാൽ കുത്തി നിറച്ചാൽ ഇല്ല പ്രാസം കൊണ്ട് ഉപന്യാസം രചிക്കും വ്യാസനല്ല വ്യത്യാസനാ വിന്യാസം എന്നുടെ ശാസന പരിഹാസം എന്നുടെ ദാസനാ ജനിക്കുമ്പോ തന്നെ പടച്ച് വിട്ടവൻ എനിക്കു തന്നില്ല വാസന ഞാൻ പടവെട്ടി തന്നെ പിടിച്ചെടുത്തത് ഫലിക്കില്ല എന്നൊരു പ്രാർത്ഥന നീയൊക്കെ പിൻതുണച്ചിലേലും പിന്‍വലിക്കല്ലേ പടർന്നു ദേ ചെക്കൻ പന്തലിച്ചില്ലേ വിടർന്ന പൂവ് ഒക്കെ പുഞ്ചിരിച്ചില്ലേ അടര്‍ന്നു വീഴുവാന്‍ മന്ത്രിച്ചില്ലേ പിൻതുണച്ചിലേലും പിന്‍വലിക്കല്ലേ പടർന്നു ദേ ചെക്കൻ പന്തലിച്ചില്ലേ വിടർന്ന പൂവ് ഒക്കെ പുഞ്ചിരിച്ചില്ലേ അടര്‍ന്നു വീഴുവാന്‍ മന്ത്രിച്ചില്ലേ ഇതൊരു തീകളി ആണ് എന്നു അറിയാം എങ്കിലും തീമഴയിൽ നനയില്ലെടാ(നനയില്ല) വാക്കുളി കൊണ്ട് മുറിയും എങ്കിലും വീതുളി കൊണ്ട് മുറിയില്ലെടാ തീകളി എന്നു അറിയാം എങ്കിലും തീമഴയിൽ നനയില്ലെടാ(നനയില്ല) വാക്കുളി കൊണ്ട് മുറിയും എങ്കിലും വീതുളി കൊണ്ട് മുറിയില്ലെടാ