Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chandukudanjoru
Shahabas Amman, Sujatha
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
നിൻ ചുടു നിശ്വാസത്തിൻ കാറ്റത്ത്
എന്നിലെ എന്നെയറിഞ്ഞീ അരികത്ത്
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
വെള്ളിനിലാവല നിന്നുടെ പൊന്നുടൽ വന്നു പൊതിഞ്ഞൊരു നേരത്ത്
വീണ്ടുമേനിക്കൊരു പൂന്തിറയാകണം എന്നൊരു മോഹം നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറി പോയി മുള്ളെല്ലാം വന്നേ പോയെ പുതിയാപ്ല കോരയെ പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോൾ എന്തൊരു മധുരം ചുണ്ടത്ത്
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
വെൺശിലകൊണ്ടുമെനഞ്ഞതുപോലൊരു സുന്ദരി നിൻ മണിമാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായി നിൻ ചാരത്ത്
കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ ഓമൽപ്പൂ താലിയുമായി അന്നെന്റെ പൊന്നരയൻ നീ
അന്തിമയങ്ങി വെളുക്കണ സമയത്ത്
കണ്മണി നീയെൻ വലയിൽ പൊന്മുത്ത്
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
നിൻ ചുടു നിശ്വാസത്തിൻ കാറ്റത്ത്
എന്നിലെ എന്നെയറിഞ്ഞീ അരികത്ത്
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്