Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Idukki - From "Maheshinte Prathikaaram"
Bijibal
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മലമേലെ തിരി വെച്ച്
പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ
നനവേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മല മൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്
കുയിലുമല ചെരിവുകളിൽ, കിളിയാറിൻ പടവുകളിൽ
കുതിരക്കല്ലങ്ങാടി മുക്കിൽ
ഉദയഗിരി തിരുമുടിയിൽ, പൈനാവിൽ വെണ്മണിയിൽ
കല്ലാറിൻ നനവോലും കടവിൽ
കാണാമവളേ, കേൾക്കാമവളേ
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്
മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി (മിടുമിടുക്കി)
കുറുനിരയിൽ ചുരുൾ മുടിയിൽ, പുതു കുറുഞ്ഞി പൂ തിരുകും
മൂന്നാറിൻ മണമുള്ള കാറ്റ്
പാമ്പാടും പാറകളിൽ, കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്
പോരുന്നിവിടേ, ചായുന്നിവിടേ
വെടിവട്ടം പറയുന്നുണ്ടിവിടേ
അവൾ തൊടിയെല്ലാം നനച്ചിട്ട്, തുടു വേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്
നല്ല മടവാളിൻ ചുണയുള്ള പെണ്ണ്
മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശ്ശീല നിറക്കണ
നനവേറൂം നാടല്ലോ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്