Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mozhikalum (Duet Version)
Manjari
,
Haricharan
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മൊഴികളും മൗനങ്ങളും
മിഴികളും വാചാലമായ്
തിരകളും തീരവും
ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ
ആരും കാണാതെ പൂവണിഞ്ഞൂ
മൊഴികളും മൗനങ്ങളും
മിഴികളും വാചാലമായ്
തിരകളും തീരവും
ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ
ആരും കാണാതെ പൂവണിഞ്ഞൂ
ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളും
മിഴികളും വാചാലമായ്
പൂവേ, പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു, മെല്ലെ വിളിച്ചൂ
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു
അനുരാഗം, ദിവ്യമനുരുരാഗമാരും അറിയാ കനവായ്
അവനെന്നുമീ മലർവാടിയിൽ
സ്നേഹപൂവേ നിന്നെ തേടി അലയുന്നിതാ
ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളും
മിഴികളും വാചാലമായ്
കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു, ഏറെ പിടഞ്ഞൂ
ഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നെ നിനച്ചോ?
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നെ തിരഞ്ഞോ?
അറിയാതെ എന്നിൽ അറിയാതെ വന്നൂ
മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ?