Theruvukal Nee Njan Vegamaay
Siddarth Menon
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
തെരുവുകൾ നീ
ഞാൻ വേഗമായ്
അലകടൽ നീ
ഞാൻ തോണിയായ്
ആരോമലേ, ആകാശമേ,
അലയുന്നു ഞാൻ
നീ പെയ്യുകെന്നിൽ.
തോരുകെന്നിൽ മഴമേഘമേ.
ഞാൻ നിറയാമതിൽ അലിയാമതിൽ,
എൻ സ്നേഹമേ.
തെരുവുകൾ നീ
ഞാൻ വേഗമായ്
പുതുമഴ ഞാൻ
നീ മേഘമായി
നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ്
തീവെയിലായിരാ വരവായി
നാമറിയാതെയോ
നാമാരുമില്ലാ രാത്തെരുവീഥികൾ
ആകാശമില്ലാ രാത്താരകങ്ങൾ
നാമീ നഗര കാന്താരമതിൽ
വീണുരുകീടുമോ
ആരാണു ഞാൻ
ആരാണു നീ
ആരാരു നാം
തെരുവുകൾ നീ
ഞാൻ വേഗമായ്
പുതുമഴ ഞാൻ
നീ മേഘമായ്
ആരോമലേ, ആകാശമേ,
അലയുന്നു ഞാൻ...