Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thaakkol (From "Balan - The Boy")
Thaakkol (From "Balan - The Boy")
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ടോ കണ്ടോ താക്കോല്‍?
കുഞ്ഞൻ തവളയുടെ താക്കോല്‍
നാട്ടിൽ തെണ്ടി നടക്കുമ്പോൾ
കാണാതായൊരു താക്കോല്‍
കാണാതായൊരു താക്കോല്‍
മണ്ണ് കുഴിക്കും ഞണ്ടളിയാ, കണ്ടോ നീയാ താക്കോല്‍?
കണ്ടോ നീയാ താക്കോല്‍?
മണ്ണ് കുഴിക്കും നേരം, എങ്ങനെ കാണും താക്കോല്‍?
പട്ടം കെട്ടി വരും കൊമ്പാ, നീ കണ്ടോടാ താക്കോല്‍?
നീ കണ്ടോടാ താക്കോല്‍?
കൊട്ടും ചെണ്ടയിലില്ലല്ലോ?
പൊട്ടുമമിട്ടിലുമില്ലല്ലോ?
പയ്യിൻ വാലേ തൂങ്ങിയോളേ
മുണ്ടിക്കൊക്കേ നീ കണ്ടോ?
നീറ്റിൽ പൊന്തും മീനേ
കണ്ണാലെ ഞാൻ കണ്ടുള്ളൂ
കൊമ്പിൽ ഞാലും വവ്വാലേ, കണ്ടോ വെള്ളി താക്കോല്‍?
കുറ്റിരുട്ടിലുമില്ലല്ലോ, ഉത്തരത്തിലുമില്ലല്ലോ?
ചോദിച്ചങ്ങനെ പോയാരെ
നീണ്ടു നിവർന്നു കിടക്കുന്നു
താക്കോൽ പോലൊരു നീർക്കോലീ
താക്കോൽ പോലൊരു നീർക്കോലീ
കുഞ്ഞൻ തവളച്ചാരിന്നും എല്ലാരോടും ചോദിപ്പു
"താക്കോല്‍ കണ്ടോ, പെക്രോം-പെക്രോം?"
വീടിൻ വെള്ളി താക്കോല്‍
"താക്കോല്‍ കണ്ടോ, പെക്രോം-പെക്രോം?"
മിന്നാമിന്നി താക്കോല്‍
മിന്നാമിന്നി താക്കോല്‍