Aavani Ponnoonjal (Female Version)
Chitra
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
ചന്ദനക്കുറി നീയണിഞ്ഞതിലെൻ്റെ
പേരു പതിഞ്ഞില്ലേ
മന്ദഹാസ പാൽനിലാപ്പുഴയെൻ്റെ
മാറിലലിഞ്ഞില്ലേ
വർണ്ണങ്ങൾ വനമല്ലിക്കുടിലായ്
ജന്മങ്ങൾ മലർമണി കുട ചൂടി
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
വലം കാൽ പുണരും
കൊലുസിൻ ചിരിയിൽ
വൈഡൂര്യമായീ താരങ്ങൾ
വലം കാൽ പുണരും
കൊലുസിൻ ചിരിയിൽ
വൈഡൂര്യമായീ താരങ്ങൾ
നിൻ മനസ്സു വിളക്കു വെച്ചത്
മിന്നലായി വിരിഞ്ഞില്ലേ
പൊൻ കിനാവുകൾ വന്നു നിന്നുടെ
തങ്കമേനി പുണർന്നില്ലേ
നീയിന്നെൻ സ്വയംവര വധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ