Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Attirambil
S. P. Venkatesh
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ആറ്റിറമ്പിലാൽമരത്തിൽ
ചേക്കൊഴിഞ്ഞ കൂടിനുള്ളിൽ
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ?
മോഹമുള്ളുകൊണ്ടു നെഞ്ചിൽ
ഏറ്റ മുറിപ്പാടിനുള്ളിൽ
നൊമ്പരങ്ങൾ മാത്രം നീക്കിവച്ചതാരോ?
അമ്മ മനം തേങ്ങും തുടർക്കഥയോ?
കണ്മണിയെ തേടും കടങ്കഥയോ?
ആറ്റിറമ്പിലാൽമരത്തിൽ
ചേക്കൊഴിഞ്ഞ കൂടിനുള്ളിൽ
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ?
ചുള്ളിക്കമ്പു ചേർത്തൊരുക്കി
വെള്ളിസ്വപ്നം ചായം മുക്കി
സ്വർണ്ണക്കിളി പുന്നാരം വിളയാടുമ്പോൾ
കാലമെന്ന വേട്ടക്കാരൻ കാഞ്ചനത്തിൻ കൂടിണക്കി
കൂട്ടിലിട്ടുകൊണ്ടേപോയ് അകലേയ്ക്കെങ്ങോ
സ്വർണ്ണപ്പക്ഷിത്തൂവൽ പൊഴിഞ്ഞൊഴിഞ്ഞും
സ്വപ്നത്തിന്റെ തേരിൽ സ്വയം മറന്നും
പുകമറയായ് നിഴലായ് അവൾ കണ്ണീരുണ്ണുമ്പോൾ
ആറ്റിറമ്പിലാൽമരത്തിൽ
ചേക്കൊഴിഞ്ഞ കൂടിനുള്ളിൽ
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ?
സ്വന്തമെന്ന സാന്ത്വനത്തിൽ
സ്വപ്നങ്ങൾക്കു കാവൽ നിൽക്കാൻ
ഞാലിത്തത്തപ്പെണ്ണാളും മകളായ് വന്നു
കണ്ണുനീരിൽ കായ്ച്ചു നിൽക്കും
കൂരിരുളിൻ മുള്മരത്തിൽ
കൂടൊരുക്കി താരാട്ടാൻ കുയിലായ് നിന്നു
അമ്മയേറ്റ നോവിൻ പാടുകളിൽ
ഉമ്മവച്ച രാവിൻ കൂടുകളിൽ
കിളിമകളായ് തുണയായ്
ഇവൾ പുണ്യം തേടുമ്പോൾ
ആറ്റിറമ്പിലാൽമരത്തിൽ
ചേക്കൊഴിഞ്ഞ കൂടിനുള്ളിൽ
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ?
മോഹമുള്ളുകൊണ്ടു നെഞ്ചിൽ
ഏറ്റ മുറിപ്പാടിനുള്ളിൽ
നൊമ്പരങ്ങൾ മാത്രം നീക്കിവച്ചതാരോ?
അമ്മ മനം തേങ്ങും തുടർക്കഥയോ?
കണ്മണിയെ തേടും കടങ്കഥയോ?
ആറ്റിറമ്പിലാൽമരത്തിൽ
ചേക്കൊഴിഞ്ഞ കൂടിനുള്ളിൽ
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ?