Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oru Kari Mukilinu (From "Charlie")
Gopi Sundar, Vijay Prakash & Rafeeq Ahammed
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
വെയിലിൽ നിഴലുപോൽ മറയും മായയായ്
വിരലായ് ശിലയിലും
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു
മാരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
മായാമാരീചൻ നീയാം പൊന്മാനോ
ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ
ആക്കൈകളാൽ വിണ്‍വീഥിയിൽ പൂവും വെണ്‍പ്രാവായ്
ദാനം ജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
ഭൂതക്കണ്ണാടീ രൂപങ്ങൾ തേടീ
നാളം നീട്ടാനായ് കോണിൽ അത് ജയമണിദീപം
മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം
കണ്‍കെട്ടുമേതോ മന്ത്രമായ് നിന്നൂ വെണ്‍താരം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
വെയിലിൽ നിഴലു പോൽ
മറയും മായയായ്
വിരലായ് ശിലയിലും
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു
മാരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ