Ennu Varum Nee
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
എന്നുവരും നീ...
ചിത്രം: കണ്ണകി
പാടിയത്: കെ എസ് ചിത്ര
സംഗീതം: കൈതപ്രം വിശ്വനാഥന്
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ, വെറുതേ
എന്റെ കിനാ പന്തലിൽ.
വെറുതേ കാണാൻ വെറുതേയിരിക്കാൻ
വെറുതേ വെറുതേ ചിരിക്കാൻ, തമ്മിൽ
വെറുതേ വെറുതേ മിണ്ടാൻ
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ, വെറുതേ
എന്റെ കിനാ പന്തലിൽ.
നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
എന്തിനെൻ കരളിൽ സ്നേഹം, വെറുതേ
എന്തിനെൻ നെഞ്ചിൽ മോഹം.
മണമായ് നീയെൻ മനസ്സിലില്ലാതെ
എന്തിനു പൂവിൻ ചന്തം, വെറുതേ
എന്തിനു രാവിൻ ചന്തം.
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ, വെറുതേ
എന്റെ കിനാ പന്തലിൽ.
ഓർമയിലെന്നും ഓമനിപ്പൂ ഞാൻ
തമ്മിൽ കണ്ട നിമിഷം, നമ്മൾ
ആദ്യം കണ്ട നിമിഷം.
ഓരോ നോക്കിലും ഓരോ വാക്കിലും
അർഥം തോന്നിയ നിമിഷം, ആയിരം
അർഥം തോന്നിയ നിമിഷം
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ, വെറുതേ
എന്റെ കിനാ പന്തലിൽ.
വെറുതേ കാണാൻ വെറുതേയിരിക്കാൻ
വെറുതേ വെറുതേ ചിരിക്കാൻ, തമ്മിൽ
വെറുതേ വെറുതേ മിണ്ടാൻ
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ, വെറുതേ
എന്റെ കിനാ പന്തലിൽ.