Skip to content

Varamanjaladiya (Female Version)

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ വിരഹമെന്നാലും മയങ്ങീ പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കീഅവളേ പനിനീർമലരാക്കീ വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ കിളി വന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരേ നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ വിരഹമെന്നാലും മയങ്ങീ മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരേ ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരേ മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ വിരഹമെന്നാലും മയങ്ങീ പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കീ അവളേ പനിനീർമലരാക്കീ