Aayiram Padasarangal
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ...
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർ പെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ
ഓമലേ, ആരോമലേ...
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
ഓമലേ, ആരോമലേ...
ഒന്നുചിരിക്കൂ ഒരിക്കൽ കൂടി
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ...
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി