Oru Vazhiyai
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ഒരു വഴിയായ് പലവഴിയായ്
ഇവിടെ... ഒരു വഴി പൊൻപാതയോ
ഇവിടെ, മറുവഴി മൺപാതയോ
അരുതേ... പറയാൻ
പലനാളൊളിവായ് കഴിയാം
മറയാമൊരുനാൾ തെളിയാം
ഒരുവഴിയായ് (പൊൻപീലിനീട്ടുന്നൊരോർമ്മയായ്)
പലവഴിയായ് (കൺപീലിതേടുന്നനാളമായ്)
ഇവിടെ... ഒരു വഴി പൊൻപാതയോ
ഇവിടെ, മറുവഴി മൺപാതയോ
അരുതേ... പറയാൻ
പലനാളൊളിവായ് കഴിയാം
മറയാമൊരുനാൾ തെളിയാം
വാതിലൊന്നു ചാരും നേരം
താഴുനീക്കുമാരോ വീണ്ടും
തെരുവുകളിൽ പകലെരിയും
ഓ... ആളൊഴിഞ്ഞ നേരത്താരോ
പാളിനോക്കുമേതോ കോണിൽ
നടവഴിയിൽ നിഴലിളകും
ഓർമ്മകൾ മറഞ്ഞാലോ
നോവുകൾ നിറഞ്ഞാലുള്ളിൽ
പാഴിടാത്ത സംഗീതം തുടിക്കാറുണ്ടോ...
പലനാളൊളിവായ് കഴിയാം
മറയാം ഒരുനാൾ തെളിയാം
ഒരുവഴിയായ് (പൊൻപീലിനീട്ടുന്നൊരോർമ്മയായ്)
പലവഴിയായ് (കൺപീലിതേടുന്നനാളമായ്)
നീരൊഴിഞ്ഞു മേഘം മായും
കാറ്റുലഞ്ഞു പൂക്കൾ വീഴും
കരുതിയതോ, തരിമണലായ്
കാത്തിടാതെ കാലം പോകും
ഓർത്തിടാതെ നേരം തീരും
വിതറിയതോ, പതിരുകളായ്
കൂട്ടിവച്ചതാരാരോ
ചേർത്തു വച്ചതാരൊ നെഞ്ചിൽ
മൊഹവേഗമാളുമ്പോൾ കടിഞ്ഞാണുണ്ടോ
പലനാളൊളിവായ് കഴിയാം
മറയാം, ഒരുനാൾ ഹോ തെളിയാം
ഒരുവഴിയായ് (പൊൻപീലിനീട്ടുന്നൊരോർമ്മയായ്)
പലവഴിയായ് (കൺപീലിതേടുന്നനാളമായ്)
ഇവിടെ, ഒരു വഴി പൊൻപാതയോ
ഇവിടെ, മറുവഴി മൺപാതയോ
അരുതേ... പറയാൻ (പറയാൻ)
പലനാളൊളിവായ് കഴിയാം
മറയാമൊരുനാൾ (ഒരുനാൾ) തെളിയാം
(ഒരുവഴിയായ്) പൊൻപീലിനീട്ടുന്നൊരോർമ്മയായ്
(പലവഴിയായ്) കൺപീലിതേടുന്നനാളമായ്
(ഒരുവഴിയായ്) പൊൻപീലിനീട്ടുന്നൊരോർമ്മയായ്
(പലവഴിയായ്) കൺപീലിതേടുന്നനാളമായ്