Chakravarthini
Yesudas K.J
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ചക്രവർത്തിനി നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ
ചക്രവർത്തിനി നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ
ചക്രവർത്തിനി
(Music)
സാലഭഞ്ജികകള് കൈകളില് കുസുമ
താലമേന്തിവരവേല്ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്
മണ് വിളക്കുകൾ പൂക്കും
ദേവസുന്ദരികൾ കൺകളിൽ പ്രണയ
ദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്
രുദ്രവീണകൾ പാടും
താനേ പാടും
ചക്രവർത്തിനീ...
Music
ശാരദേന്ദുകല ചുറ്റിലും കനക
പാരിജാതമലർ തൂകും
ശില്പകന്യകകൾ നിന്റെ വീഥികളില്
രത്നകംബളം നീർത്തും
കാമമോഹിനികൾ നിന്നെയെൻ ഹൃദയ
കാവ്യലോകസഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്
ലജ്ജകൊണ്ടുഞാൻ മൂടും
നിന്നെ മൂടും
ചക്രവര്ത്തിനീ നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ
ചക്രവർത്തിനി...