Rithuragam - From "Vaashi"
Kailas
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ
കാണാ കണ്ണിൽ നാം തേടുന്നോ
തമ്മിൽ തമ്മിൽ വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നെയ്യുന്നോ
ഋതുരാഗം പോൽനി എന്നിലും
മധുമാസം ഞാനോ നിന്നിലും
ഋതു ഭാവങ്ങൾ കൈ മാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ
കാണാ കണ്ണിൽ നാം തേടുന്നോ
വാടാതെ വാടുമ്പോൾ
ഉൾകോണിൽ വിങ്ങുമ്പോൾ
തോളോരം ചായും നേർ പകുതി നീ
ഞാനാകും തീരങ്ങൾ
നീരോളം പോലെങ്ങോ
ചേലോടെ മൂടുന്നെതാണു നീ
അറിയാതിരു മിഴികളിൽ ഇതാ
സുഖമാർന്നൊരു ചെറു തരി കൗതുകം
കിരയോടിതു വഴിയണയുമോ
മനം തേടും സുഖ നിമിഷം
ഋതുരാഗം പോൽനി എന്നിലും
മധുമാസം ഞാനോ നിന്നിലും
ഋതു ഭാവങ്ങൾ കൈ മാറിടും
പുതുകാലം നമ്മിൽ പെയ്തുവോ
പുൽത്തുമ്പിൽ മഞ്ഞിൻവെട്ടം
വൈരങ്ങൾ ചാർത്തുംപോലെ
ഉൾതുമ്പിൽ തെളിയും കണിക നീ
ആളില്ലന്നേരം തോറും പേരില്ലമൗനം പോലും
നിൻ രൂപം തിരയുന്നരികിലായ്
ഒരു വേളനി ഇനിയറിയുമോ
മനതാരിലെ മധുരിത നൊമ്പരം
അലിവോടൊരു വരി പകരുമോ
സ്വയം ചേരാനൊരുകഥയാ
ഏതോ ഏതോ സ്വപ്നത്തിൽ മായാവാതിൽ
കാണാ കണ്ണിൽ നാം തേടുന്നോ
തമ്മിൽ തമ്മിൽ വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നെയ്യുന്നോ
ഋതുരാഗം പോൽനി എന്നിലും
മധുമാസം ഞാനോ നിന്നിലും
ഋതു ഭാവങ്ങൾ കൈ മാറിടും
പുതുകാലം നമ്മിൽ പെയ്തുവോ