Daivam Thannathallathonnum
Joji Johns
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ദൈവം തന്നതല്ലാതൊന്നും
ഇല്ല എൻ്റെ ജീവിതത്തിൽ
ദൈവത്തിൻ്റെ സ്നേഹം
പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവമെന്നെ
കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ
ദൈവം തന്നതല്ലാതൊന്നും
ഇല്ല എൻ്റെ ജീവിതത്തിൽ
ദൈവത്തിൻ്റെ സ്നേഹം
പോലെ മറ്റൊന്നില്ല പാരിടത്തിൽ
മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിൻ്റെ തിരുവചനം ദീപ്തിയായ്
കാൽവരി കുന്നെൻ മനസ്സിൽ
കാണുന്നിന്നു ഞാൻ
ക്രൂശിതൻ്റെ സ്നേഹ രൂപം
ഓർത്തു പാടും ഞാൻ
ഓ എൻ്റെ ദൈവമേ
പ്രാണൻ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ
ദൈവം തന്നതല്ലാതൊന്നും
ഇല്ല എൻ്റെ ജീവിതത്തിൽ
ദൈവത്തിൻ്റെ സ്നേഹം
പോലെ മറ്റൊന്നില്ല പാരിടത്തിൽ
എൻ്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
എന്നുമെന്നും നന്മയേകിടും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എൻ്റെ ദൈവമേ ജീവൻ്റെ മാർഗമേ
നിന്നോടു ചേരട്ടെ ഞാൻ
ദൈവം തന്നതല്ലാതൊന്നും
ഇല്ല എൻ്റെ ജീവിതത്തിൽ
ദൈവത്തിൻ്റെ സ്നേഹം
പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവമെന്നെ
കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ
ദൈവം തന്നതല്ലാതൊന്നും
ഇല്ല എൻ്റെ ജീവിതത്തിൽ
ദൈവത്തിൻ്റെ സ്നേഹം
പോലെ മറ്റൊന്നില്ല പാരിടത്തിൽ