En Mizhi Poovil
Amrita Jayakumar, KS Harisankar
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾ ചിരാതിൽ നീ തൊടുംമ്പോൾ
വിൺ നിലാക്കാലം പിന്നെയും തെളിയേ
പതിയേയിതാ തരുശാഖകൾ
ഹരിതാപമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
പോയൊരാ പുലരികൾ ഈവഴി വരും
ആർദ്രമായ് മഴവിരൽ നമ്മളേ തൊടും
എഴുതാൻ മറന്നൊരാ അനുരാഗ ഗീതകം
ഒരു കാറ്റിതാ പാടി നിൻ കാതിൽ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
പാതകൾ പലതിലായ് നീങ്ങി ഞാനിതാ
സാന്ധ്യമാം കടലിതിൽ സൂര്യനായ് സഖീ
അലിയുന്നു നിന്നിലേ ഒരു തുള്ളി ജീവനായ്
നടരാവിനീ ചേർന്നിതാ നമ്മൾ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾ ചിരാതിൽ നീ തൊടുംമ്പോൾ
വിൺ നിലാക്കാലം പിന്നെയും തെളിയേ
പതിയേയിതാ തരുശാഖകൾ
ഹരിതാപമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ