Skip to content

Pakaliravukal (Lofi)

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയനദിക്കരയിലൂടുടൽ പലവുരു കുതറും തെരുവിതു പ്രണയം ങ്ഹും അഴിയുന്നൊരിരുളേ ങ്ഹും അലയുന്നൊരഴകേ പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ് ഉം ഉം ഉം ഉം നീരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ തൊടൂ നീ (ഓ) വെറുമൊരു മണലിൻ (ഓ) തരിയാമിവളെ (ഓ) കടലിൻ്റെ കടലേ പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ(ആ ) പകലിരവുകളാം ഇരു കുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം തെരുവിതു പ്രണയം ങ്ഹും അഴിയുന്നൊരിരുളേ ങ്ഹും അലയുന്നൊരഴകേ പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ് ഉം ഉം ഉം ഉം