Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Poonkulayile
Shyam Dharman
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ
പൂവാക പൂത്ത വഴിയിൽ അന്നു കണ്ടതോർമ്മയില്ലേ
ഒന്നും കാണാൻ മിണ്ടാൻ കൊതിയായ് വാ
പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ...
ഓരോ രാവും പുലരുമ്പോൾ കരളിലെ മോഹം പൂവണിയാൻ
പ്രേമകാവ്യം പറയാൻ നമ്മൾ എന്നു കാണും തമ്മിൽ
നിള പാടും പാട്ടു കേൾക്കാൻ വയൽ കാറ്റിൻ കുളിരു ചൂടാൻ
എന്നുയിരിൻ അഴകായ് നീ വരുമോ
പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ
ഓരോ നാളും അകലുമ്പോൾ
ഉള്ളിൽ സ്നേഹം നിറയുമ്പോൾ
ജന്മസുകൃതമായ് നീ എന്റെ ചാരേ വരുമോ
അഴകോലും കൂടൊരുക്കാം മധുവൂറും മുത്തമേകാം
എന്നുയിരിൻ ഉയിരായ് നീ വരുമോ
പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ
പൂവാക പൂത്ത വഴിയിൽ അന്നു കണ്ടതോർമ്മയില്ലേ
ഒന്നു കാണാൻ മിണ്ടാൻ കൊതിയായ് വാ
പൂങ്കുയിലേ പൂവഴകേ എൻ ചെന്തമിഴ് പെൺ കൊടിയേ
കാതരയേ കണ്മണിയേയെൻ നീലനിലാവഴകേ...