Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Vinnile Poykayil
M. G. Sreekumar
,
Sujatha
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമി
മോഹമാം മുല്ലയിൽ
പൂചൊരിഞ്ഞൊരു യാമിനി
ചിരിമലരിതൾ നുള്ളുവാൻ
കുളിർമധുമൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമീ
മോഹമാം മുല്ലയിൽ
പൂചൊരിഞ്ഞൊരു യാമിനീ
മൂടൽമഞ്ഞിനാൽ മണിപുടവകൾ-
ഞൊറിയുമീ പുലർവനിയിൽ
കുഞ്ഞു പൂക്കളായ്-
അതിൽ കസവണി കരയിടുമരുവികളിൽ
പകൽ പക്ഷിയായി പാറുവാൻ നേരമായ്
മുളം കൂടിനുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽതേടും കുളിർക്കാറ്റേ
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമീ
മോഹമാം മുല്ലയിൽ
പൂചൊരിഞ്ഞൊരു യാമിനി
ഇന്നുരാത്രിയിൽ എന്റെ കനവുകൾ-
മെനയുമീ മുകിൽ കുടിലിൽ
താരദീപമായ് മെല്ലെ തിരി-
എറിഞ്ഞുണരുമെൻ കുളിർമനസേ
വിരൽതുമ്പു തേടും വീണയായ് മാറുമോ?
തുളുമ്പും കിനാവിൻ തൂവലാൽ പൂൽകുമോ?
നറുതിങ്കൾ കലചൂടും കലമാനേ (ആ, ആ, ആ, ആ, ആ, ആ)
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമീ
മോഹമാം മുല്ലയിൽ
പൂചൊരിഞ്ഞൊരു യാമിനീ
ചിരിമലരിതൾ നുള്ളുവാൻ
കുളിർമധുമൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ