Vikramadithyan
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
അന്തിച്ചോപ്പിൽ രാവും പകലും ചേരുംപോലെ
വിക്രമാദിത്യൻ വിക്രമാദിത്യൻ
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായ്
വിക്രമാദിത്യൻ വിക്രമാദിത്യൻ
അന്നേതോ വഴിയോരം കൂട്ടുകൂടി ചിരിതുന്നും കൂട്ടിൽ
എന്നാളും ഒന്നാകെ കണ്ണുനീരിൻ ചുടുനനവും മാഞ്ഞേ
മനസ്സിൻ ചിറകു നീർത്താം ഉയരേ
മഴവിൽ മറവിൽ മറയായ്
സ്നേഹം വിരിയും തിങ്കൾ കാർമുകിലാലേ മൂടുന്നേരം
മഴയായ് പൊഴിയേ വീണ്ടും വെണ്കലയുള്ളിൽ തെളിയുന്നില്ലേ
വിക്രമാദിത്യൻ വിക്രമാദിത്യൻ
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായ്
വിക്രമാദിത്യൻ വിക്രമാദിത്യൻ
ഓരോരോ കരയാഴാൻ ആഞ്ഞറിഞ്ഞു തുഴയൂന്നീ ഒരുവൻ
ആലോലം പൂങ്കാറ്റിൽ ചാഞ്ഞിരുന്നു കുളിരേറ്റോരപരൻ
ഇടയിൽ കുറുകും കുയിലിൽ ആരേ ഇനിയ കനവു മെനയും
മിഴിയിൽ മൊഴിയിൽ കളവിൻ നൂലിഴ മെല്ലെ പാകുന്നാരോ
വെറുതേ പൊരുതി തളരും നേരമുറങ്ങാൻ തോളും നൽകും
വിക്രമാദിത്യൻ വിക്രമാദിത്യൻ
അന്തിച്ചോപ്പിൽ രാവും പകലും ചേരുംപോലെ
വിക്രമാദിത്യൻ വിക്രമാദിത്യൻ
പുലരി വിണ്ണിലെ പൊന്നിൻ സൂര്യൻ
തൂവൽ വീശിക്കൊണ്ടേ മഞ്ഞുമണികളിൽ മിന്നുംപോലെ
പിണങ്ങിയും ഇണങ്ങിയും ഒരുമയായ്
വിക്രമാദിത്യൻ (വിക്രമാദിത്യൻ) വിക്രമാദിത്യൻ