Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kannilumma
Vidhu Prathap
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ
തൊട്ടു മെല്ലെ വിളിക്കാം ഞാൻ
പൊൻമുളം തണ്ടേ മൂളൂ മുത്തം മൂളൂ
നീ നീട്ടുമ്പോഴേ എൻ സൂര്യോദയം
സ്വരമാകൂ സ്വർണമാകൂ
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ
വെറുതെ വാനിൽ നീ വരയുമ്പോൾ
വാർമഴവില്ലാകും
വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ
പൂവിൻ പുഴയാകും
മനസ്സുകൊണ്ട് മനസ്സിൻ തണലിൽ തനിച്ചിരുന്നു വിളിച്ചാൽ
മനസ്സുകൊണ്ട് മനസ്സിൻ തണലിൽ തനിച്ചിരുന്നു വിളിച്ചാൽ
ഇനി ആരാരും മീട്ടാത്ത പാട്ടായി വരാം
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ
ദൂരെ വിരിയും താരകളെല്ലാം
മിന്നും പൊന്നാക്കാം
പാവം തൂവൽ കിളികൾക്കെല്ലാം
പാടാൻ സ്വരമേകാം
പതുങ്ങിവന്ന് ശിശിരം കുളിരിൻ വിരൽ ഞൊടിച്ചു വിളിച്ചാൽ
പതുങ്ങിവന്ന് ശിശിരം കുളിരിൻ വിരൽ ഞൊടിച്ചു വിളിച്ചാൽ
ഇനി ആരാരും മേയാത്ത മഞ്ഞായി വരാം
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ
തൊട്ടു മെല്ലെ വിളിക്കാം ഞാൻ
പൊന്നു മുളം തണ്ടേ മൂളൂ മുത്തം മൂളൂ
നീ നീട്ടുമ്പോഴേ എൻ സൂര്യോദയം സ്വരമാകൂ സ്വർണമാകൂ